Kerala
മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസയെയാണ്(31) പുലർച്ചെ അടുക്കളയോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മരണത്തിൽ ദുരൂഹതയുള്ളതായി ജലീസയുടെ ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാർ എത്തിയപ്പോൾ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരി ഭർത്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർതൃമാതാവുമായും ഭർതൃസഹോദരിമാരുമായും പ്രശ്‌നമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ജലീസയുടെ ഭർത്താവ് നിസാർ വിദേശത്താണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. നാല് മക്കളുണ്ട്.



