Kerala

ലക്ഷത്തിലേക്ക് എത്തും മുമ്പേ കടുംവെട്ട്; സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണം പവന്റെ വില ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന ആശങ്കകൾക്കിടെ ചെറിയൊരു ആശ്വാസമായി ഇന്ന് ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 98,160 രൂപയിലെത്തി. ഇന്നലെ 99,280 രൂപയിലേക്ക് പവന്റെ വില കുതിച്ചെത്തിയിരുന്നു

ഇന്നലെ രണ്ട് തവണയായി 960 രൂപയാണ് പവന് വർധിച്ചത്. പിന്നാലെയാണ് ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ താഴ്ന്ന് 10,039 രൂപയായി

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4330 ഡോളറായി ഉയർന്നിരുന്നു. പണിക്കൂലി, ജി എസ് ടി, ഹാൾ മാർക്കിംഗ് ചാർജൊക്കെ നൽകി ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടി വരും
 

See also  വയനാട് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂര മർദനം; കൈ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ചു

Related Articles

Back to top button