Kerala
വനിതാ പോലീസുദ്യോഗസ്ഥക്ക് നേരെ സ്‌റ്റേഷനിൽ വെച്ച് ലൈംഗികാതിക്രമം; പോലീസുകാരന് സസ്‌പെൻഷൻ

കൊല്ലത്ത് വനിതാ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്.
നീണ്ടകര കോസ്റ്റൽ പോലീസ് സ്‌റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരവെയാണ് സംഭവം. നവംബർ ആറാം തീയതി പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.
പോലീസ് ഉദ്യോഗസ്ഥ കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുത്തിരുന്നു. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തി നവാസിൽ നിന്നുണ്ടായെന്ന നിരീക്ഷണത്തിലാണ് സസ്‌പെൻഷൻ



