Kerala

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ ഹൈ സ്‌കൂൾ വിദ്യാർഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി.

ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപകൻ ഏഴ് വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതാണ് പരാതി. കൗൺസിലിംഗിനിടെ കുട്ടികൾ വിവരം തുറന്നുപറയുകയായിരുന്നു. 

താത്കാലിക അധ്യാപകനായ പ്രതി കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് വിദ്യാർഥികളെ പീഡനരയാക്കിയത്. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

See also  കാസർകോട് സ്‌കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

Related Articles

Back to top button