Kerala

ടിപി വധക്കേസ് നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്

ടിപി വധക്കേസ് പ്രതി ടികെ രജീഷിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. അഞ്ച് മാസത്തിനിടെ രണ്ടാമത്തെ പരോളാണ് രജീഷിന് അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരനാണ് രജീഷ്

സ്വാഭാവിക പരോൾ ആണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ പ്രതികരണം. ടിപി കേസിലെ നാലാം പ്രതിയാണ് രജീഷ്. കഴിഞ്ഞ ഒക്ടോബറിൽ ചികിത്സക്കായാണ് ഇയാൾക്ക് മുമ്പ് പരോൾ അനുവദിച്ചത്. 

ടിപി കേസിലെ പ്രതികൾക്ക് പരോളിന് ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസം പറത്തുവന്നിരുന്നു. കൊടി സുനി അടക്കമുള്ള പ്രതികളിൽ നിന്ന് പണം വാങ്ങി ജയിലിൽ സൗകര്യങ്ങളടക്കം ഒരുക്കിയെന്നാണ് ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ പരാതി ഉയർന്നത്‌
 

See also  സംസ്ഥാനത്ത് മദ്യ നിർമാണം വർധിപ്പിക്കും; വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം: മന്ത്രി എംബി രാജേഷ്

Related Articles

Back to top button