Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് വൈസ് ചാൻസലർ

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് വൈസ് ചാൻസലർ റദ്ദാക്കിയത്. ചടങ്ങിൽ നിന്ന് വി സി ഡോ. പി രവീന്ദ്രൻ ഇറങ്ങിപ്പോകുകയും ചെയ്തു

നവലോകക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ എടുക്കുന്നു എന്നായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അമൽദേവ് പറഞ്ഞത്. ഇതോടെ വിസി ഇറങ്ങിപ്പോകുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു

സർവകലാശാല ചട്ടങ്ങൾക്ക് എതിരായാൽ അത് സത്യപ്രതിജ്ഞയാകില്ലെന്ന് വിസി പറഞ്ഞു. രക്തസാക്ഷികളുടെ പേരിലെ സത്യപ്രതിജ്ഞ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞാണ് വിസി ചടങ്ങ് റദ്ദാക്കിയത്.
 

See also  കന്നി മാസത്തിൽ മഴ പെയ്യുന്നത് പിണറായിക്ക് അയ്യപ്പൻ കൊടുക്കുന്ന ശിക്ഷ: കെ മുരളീധരൻ

Related Articles

Back to top button