Kerala

ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞു; രണ്ട് തവണകളിലായി പവന് ഇന്ന് കുറഞ്ഞത് 9840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം 3200 രൂപ കൂടി കുറഞ്ഞു. ഇന്ന് രണ്ട് തവണകളായി 9840 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് രാവിലെ 6640 രൂപ കുറഞ്ഞതോടെ പവന്റെ വില 1,11,120 രൂപയിലെത്തിയിരുന്നു

ഉച്ചയ്ക്ക് ശേഷം 3200 രൂപ കൂടി കുറഞ്ഞതോടെ നിലവിൽ പവന്റെ വില 1,07,920 രൂപയിലെത്തി. ഗ്രാമിന് 490 രൂപ കുറഞ്ഞ് 13,490 രൂപയായി. ജനുവരി 29ന് പവന്റെ വില സർവകാല റെക്കോർഡായ 1.31 ലക്ഷത്തിൽ എത്തിയിരുന്നു. നാല് ദിവസം കൊണ്ട് ഇരുപതിനായിരത്തിലേറെ രൂപയുടെ കുറവാണ് പവന് സംഭവിച്ചത്

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ സ്വർണവില ഇനിയും ഉയർത്തുമെന്ന പ്രവചനങ്ങൾ നിലനിൽക്കെയാണ് വിപണിയെ ഞെട്ടിച്ചു കൊണ്ടുള്ള മാറ്റം. വരും ദിവസങ്ങളിലും വിപണിയിൽ അനിശ്ചിതത്വം തുടരുമെന്നാണ് സൂചന
 

See also  കേരളം പുതിയ ദിശയിലേക്ക്; ഇനിയൊരിക്കലും കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകില്ല: ഇ പി

Related Articles

Back to top button