Education

ലോഡ്ജിലെ യുവതിയുടെ കൊലപാതകം: പ്രതി സംസ്ഥാനം വിട്ടെന്ന് സ്ഥിരീകരിച്ച് പോലീസ്

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി സംസ്ഥാനം വിട്ടതായി പോലീസ്. പ്രതി അബ്ദുൽ സനൂഫിനായി കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്. യുവതിയുമായി സനൂഫ് ലോഡ്ജിലെത്തിയത് സുഹൃത്തിന്റെ കാറിലാണെന്നും പോലീസ് കണ്ടെത്തി

അതേസമയം പ്രതി രാജ്യം വിടാൻ സാധ്യത കുറവാണ്. സനൂഫിന് പാസ്‌പോർട്ട് ഇല്ല. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയാണ് ലോഡ്ജിൽ കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചാണ് ഫസീലയെ കൊലപ്പെടുത്തിയത്. സനൂഫിനെതിരെ നേരത്തെ ഫസീല ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു

24ാം തീയതിയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ സനൂഫ് പുറത്തേക്ക് പോയി. പിന്നീട് യുവാവ് തിരികെയെത്തിയില്ല. സനൂഫ് ഉപയോഗിച്ച കാർ പാലക്കാട് ചക്കാന്തറയിൽ നിന്നും കണ്ടെത്തിയിരുന്നു.

The post ലോഡ്ജിലെ യുവതിയുടെ കൊലപാതകം: പ്രതി സംസ്ഥാനം വിട്ടെന്ന് സ്ഥിരീകരിച്ച് പോലീസ് appeared first on Metro Journal Online.

See also  മലപ്പുറത്ത് ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

Related Articles

Back to top button