Kerala

ബംഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു, യാത്രക്കാർ സുരക്ഷിതർ

മൈസൂരു നഞ്ചൻകോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് തീപിടിച്ചത്. കെഎൽ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. 

44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻഭാഗത്ത് നിന്നാണ് തീ പടർന്നത്. പുക ഉയരുന്നത് പിന്നാലെ വന്ന വാഹനങ്ങളിൽ ഉള്ളവരുടെ ശ്രദ്ധയിൽപ്പെടുകയും ഇവർ കെഎസ്ആർടിസി ഡ്രൈവറെ വിവരം അറിയിക്കുകയുമായിരുന്നു

തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. തൊട്ടുപിന്നാലെ ബസിൽ തീ ആളിപ്പടരുകയും വാഹനം പൂർണമായും കത്തിനശിക്കുകയും ചെയ്തു. യാത്രക്കാരെ കൊണ്ടുവരുന്നതിനായി മറ്റൊരു ബസ് കോഴിക്കോട് നിന്ന് നഞ്ചൻകോടേക്ക് പുറപ്പെട്ടിട്ടുണ്ട്‌
 

See also  വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്രം; ദുരന്തം നടന്നിട്ട് ഒരു വർഷമായെന്ന് കോടതി

Related Articles

Back to top button