Kerala

അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ഡിഐജിക്കെതിരെ കേസ്; വീട്ടിൽ വിജിലൻസ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാർട്ടേഴ്‌സിലും വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തടവുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഡിഐജിക്കെതിരെ കേസ്.

 ഇതോടൊപ്പം അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണവും ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇന്നലെ വിനോദ് കുമാറിന്റെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വാർട്ടേഴ്‌സിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു

പരിശോധനയിൽ ചില രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അതേസമയം ഡിഐജിയെ ഇതുവരെ സസ്‌പെൻഡ് ചെയ്തിട്ടില്ല
 

See also  പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ല; കേന്ദ്ര സർക്കാർ തീരുമാനം വരട്ടെയെന്ന് ഹൈക്കോടതി

Related Articles

Back to top button