യുഡിഎഫിന് അയിത്തമൊന്നുമില്ല; തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും: വിഷ്ണുപുരം ചന്ദ്രശേഖർ

യുഡിഎഫിന് അയിത്തം ഒന്നും കൽപ്പിച്ചിട്ടില്ലെന്നും പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്നും കേരള കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖർ. ഇന്നത്തെ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം എൻഡിഎ മുന്നണിയുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കുക എന്നതും യുഡിഎഫിന് വന്നിട്ടുള്ള തെറ്റിദ്ധാരണ നീക്കുകയെന്നുമാണ്.
എൻഡിഎയിലെ അതൃപ്തി പരിഹരിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞാൽ തുടരും. പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ സ്വതന്ത്രരായി തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫ് പ്രവേശനം വിവാദമായ സാഹചര്യത്തിൽ വാർത്താ സമ്മേളനം നടത്തി വിശദീകരിക്കുകയായിരുന്നു ചന്ദ്രശേഖർ
പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ട് തെറ്റ് തിരുത്തിയാലേ എൻഡിഎയുമായി സഹകരിക്കുകയുള്ളു. നേതൃത്വത്തിലുള്ള പലരും കാമരാജ് കോൺഗ്രസിനെ ചവിട്ടി താഴ്ത്തുന്നവരാണ്. കോർപറേഷനിലെ സത്യപ്രതിജ്ഞക്ക് കാമരാജ് കോൺഗ്രസിനെ ക്ഷണിച്ചിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു



