Kerala

ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട് വാളയാറിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.

ബുധനാഴ്ച്ച ഉച്ചയോടെയാണ് ആൾക്കൂട്ടം അതിക്രൂരമായി ഛത്തീസ്ഗഡുകാരനായ രാം നാരായണനെ മർദിച്ചത്. ബംഗ്ലാദേശിയെന്ന് ആരോപിച്ചായിരുന്നു മർദനം. 15 പേർ ചേർന്നാണ് 2 മണിക്കൂർ രാംനാരായണനെ മർദിച്ചത്. ദേഹമാസകലം പരുക്കേൽക്കാത്ത ഒരു ഇടമില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 

വടി അടക്കം ഉപയോഗിച്ച് മർദിച്ചത് ശരീരത്തിൽ പ്രകടമായിരുന്നു. വാരിയല്ലുകൾ ഒടിഞ്ഞ് തറച്ചുകയറിയ നിലയിലാണ്. തലയിലും ക്രൂരമായ മർദനം ഏറ്റു. മസിലുകൾ ചതഞ്ഞരഞ്ഞ് ഞരമ്പുകൾ തകർന്നു. രക്തം തൊലിയിലേക്ക് പടർന്നു പിടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദീകരിക്കുന്നു.

See also  കാസർകോട് അമ്പലത്തറയിൽ പള്ളി വക കെട്ടിടത്തിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button