National

മുംബൈയിൽ മുൻ മന്ത്രി ബാബ സിദ്ദിഖിന്‍റെ കൊലപാതകം: 2 പേർ കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിനെ വെടിവച്ചു കൊന്ന കേസിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മുംബൈയിൽ വച്ച് സിദ്ദിഖിന് വെടിയേറ്റത്. മുംബൈയിൽ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖ്. കാറിൽ കയറുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തത് എന്നാണ് വിവരം.

അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടുക്കുന്ന സംഭവം മുംബൈയിൽ ഉണ്ടായിരിക്കുന്നത്.

The post മുംബൈയിൽ മുൻ മന്ത്രി ബാബ സിദ്ദിഖിന്‍റെ കൊലപാതകം: 2 പേർ കസ്റ്റഡിയിൽ appeared first on Metro Journal Online.

See also  അഞ്ചു വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് മെഡിക്കൽ കോളേജ്; മരണകാരണം തലച്ചോറിലേറ്റ വിഷ ബാധ

Related Articles

Back to top button