Kerala
ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുകയും പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ സീനിയർ സിപിഒ ആയ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടുവെന്നുമാണ് എന്നാണ് ഉത്തരവിൽ പറയുന്നത്.
ഗുരുതരമായ അച്ചട ലംഘനം, കൃത്യവിലോപം, പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാൻ തുടങ്ങിയ കാര്യങ്ങൾ ചെയ്ത ആൾ സേനയിൽ തുടർന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉത്തരവിലുണ്ട്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഇദ്ദേഹം വിധേയനായിരുന്നു.
അതേസമയം പിരിച്ചുവിടൽ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ഡിഐജിക്ക് അപ്പീൽ നൽകും. ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ഉമേഷ് പറഞ്ഞു.



