Kerala
തിരുവനന്തപുരം വർക്കലയിൽ വന്ദേഭാരത് എക്സ്പ്രസ് ഓട്ടോയിലിടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം വർക്കല അകത്തുമറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിലിടിച്ച് അപകടം. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ ഇടിച്ചുകയറി വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു.
കല്ലമ്പലം വെട്ടിയൂർക്കോണം സ്വദേശി സുധിയുടെ ഓട്ടോയാണ് ട്രാക്കിലേക്ക് മറിഞ്ഞത്. ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. അപകടമുണ്ടാക്കിയ ആളെ റെയിൽവേ പോലീസിന് കൈമാറി. ഇയാളെ അറസ്റ്റ് ചെയ്തു
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ആൾ ഓടിമാറി. ട്രാക്കിൽ നിന്ന് ഓട്ടോ നീക്കി യാത്ര പുനരാരംഭിച്ചു.



