Kerala

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 560 രൂപ ഉയർന്നു

സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും വർധനവ്. ഇന്ന് പവന് 560 രൂപ വർധിച്ച് 56,520 ആയി. ഇന്നലെ 55,960 രൂപയായിരുന്നു വില. ഇന്നലെ 6995 രൂപയായിരുന്ന ഗ്രാം വില ഇന്ന് 70 രൂപ വർധിച്ച് 7065 രൂപയായി.

നവംബർ 17ന് 55,480 രൂപയായിരുന്നു പവൻ വില. രണ്ട് ദിവസംകൊണ്ട് 1040 രൂപയാണ് വർധിച്ചത്. ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്.

ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 3120 രൂപ കുറവിലാണ് നിലവിലെ വില.

 

 

See also  തിരുവനന്തപുരം ഉള്ളൂരിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടിൽ; പോലീസിൽ പരാതി

Related Articles

Back to top button