Kerala

ശബരിമല തീർഥാടകരുടെ ബസ് റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; 18 പേർക്ക് പരുക്ക്

കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുന്ന തീർഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. 

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. 18 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല. കർണാടക രജിസ്‌ട്രേഷനിലുള്ള ബസ് റോഡിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

ബസിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. പരുക്കേറ്റവരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
 

See also  സതീഷ് വിവാഹത്തിന് എത്തിയത് മദ്യപിച്ച്; നിശ്ചയം കഴിഞ്ഞപ്പോഴെ സ്വഭാവം മനസിലായെന്ന് അതുല്യയുടെ പിതാവ്

Related Articles

Back to top button