Gulf

ബഹ്‌റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ; ഹെഡ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ തകർന്നു

ബഹ്‌റൈനിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ മിസൈൽ ആക്രമണം. ബഹ്‌റൈനിലെ ഷെയ്ഖ് ഇസ മേഖലയിൽ സ്ഥിതി ചെയ്യുന്ന താവളത്തിന് നേർക്കാണ് ആക്രമണം നടത്തിയതെന്ന് ഐആർജിസി അറിയിച്ചു. 20 ഡ്രോണുകളും മൂന്ന് മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 

പ്രധാന കമാൻഡ്, ഹെഡ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചെന്നും ഐആർജിസി അവകാശപ്പെട്ടു. എന്നാൽ ബഹ്‌റൈൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ റിയാദിലെ യുഎസ് എംബസിയിലേക്കും ഇറാൻ ആക്രമണം നടത്തിയിരുന്നു.

അതേസമയം ഐആർജിസിയുടെ സൈനിക കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും നശിപ്പിച്ചതായി യുഎസ് സൈന്യം അറിയിച്ചു. മേഖലയിലെ ഭീഷണിക്കെതിരെ യുദ്ധം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ കുറിച്ചു. 

അടിയന്തര സേവന വിഭാഗത്തിൽ ഇല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മാറാൻ യുഎസ് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി
 

See also  സിഎസ്‌ഐ ഇടവകയുടെ കൊയര്‍ സംഘം അന്‍പതിന്റെ നിറവില്‍

Related Articles

Back to top button