Kerala

സാങ്കേതിക തടസം നീങ്ങി; രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റിന് അപേക്ഷിക്കുന്നതിനുണ്ടായിരുന്ന സാങ്കേതിക തടസം നീങ്ങി. വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാറുകൾ പരിഹരിച്ചതോടെ വിദ്യാർത്ഥികളുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്തുതുടങ്ങി.

​കഴിഞ്ഞ ഒരാഴ്ചയായി വെബ്‌സൈറ്റിൽ അനുഭവപ്പെട്ട തകരാർ മൂലം സ്കൂളധികൃതർക്ക് കുട്ടികളുടെ വിവരങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല. ഇത് സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടുകയായിരുന്നു.

​തകരാർ പരിഹരിച്ചതോടെ വിദ്യാർത്ഥികളുടെ സമുദായം, കുടുംബത്തിന്റെ വാർഷിക വരുമാനം എന്നിവ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ പോർട്ടലിൽ വാലിഡേറ്റ് (സാക്ഷ്യപ്പെടുത്തൽ) ചെയ്യാനുള്ള നടപടികൾ പുനരാരംഭിച്ചു. ഇതോടെ അർഹരായ കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള വഴി തെളിഞ്ഞു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹതയുള്ളത്.

See also  പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത്; സുപ്രീം കോടതിയോട് മുസ്ലിം വ്യക്തി നിയമ ബോർഡ്

Related Articles

Back to top button