Kerala

ശബരിമല ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞുവെന്ന് പ്രവാസി വ്യവസായി

ശബരിമല സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് മണി പറഞ്ഞു. തമിഴ്‌നാട് മുഖ്യന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. തനിക്കും ആന്റിക് ബിസിനസിൽ താത്പര്യമുണ്ടായിരുന്നതിനാൽ ഡി മണിയിൽ നിന്നും ഈ അമൂല്യ വസ്തുക്കൾ കാണാൻ ദിണ്ടിഗലിലെ വീട്ടിലേക്ക് പോയി

അവിടെ ഒരു ചാക്കിൽ കെട്ടിയ നിലയിലാണ് അമൂല്യ വസ്തുക്കളുണ്ടായിരുന്നത്. ശബരിമല അടക്കം വിവിധ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കളാണ് ഇതെന്നും ഇതൊക്കെ ഒരു പോറ്റി കൈമാറിയതാണെന്നുമാണ് ഡി മണി പറഞ്ഞത്. എന്നാൽ ഈ വസ്തുക്കൾ തുറന്ന് കാണിച്ചില്ല. വില പേശലിലുള്ള തർക്കം കാരണം ആ ബിസിനസ് നടക്കാതെ പോയി എന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി

അതേസമയം ഡി മണിയെ നാളെ എസ് ഐ ടി സംഘം ചോദ്യം ചെയ്യും. താൻ ഡി മണി അല്ലെന്നും എംഎസ് മണിയാണെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ ഡി മണി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
 

See also  ശക്തമായ മഴ; മലപ്പുറത്ത് കലക്കൻ പുഴ നിറഞ്ഞൊഴുകുന്നു

Related Articles

Back to top button