Kerala

കണ്ണൂർ കൊട്ടിയൂർ വനത്തിനുള്ളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് വനത്തിനകത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് അച്ചേരിക്കുഴി സ്വദേശി രാജേഷാണ് മരിച്ചത്. ഇന്നലെ മുതൽ രാജേഷിനെ കാണാനില്ലായിരുന്നു. 

ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച ശേഷം രാജേഷ് ഇന്നലെ ഉൾവനത്തിലേക്ക് കടക്കുകയായിരുന്നു. സ്വയം കഴുത്തറുത്ത ശേഷമാണ് രാജേഷ് വനത്തിലേക്ക് ഓടിക്കയറിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭാര്യ വീട്ടിലെത്തിയതായിരുന്നു ഇയാൾ. 

ഭാര്യ വീട്ടിൽ വെച്ച് തർക്കമുണ്ടാകുകയും ഇതിന് പിന്നാലെ കഴുത്തിൽ മുറിവേൽപ്പിച്ച് വനത്തിലേക്ക് കടക്കുകയായിരുന്നു. ഇന്നലെ മുതൽ വനത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
 

See also  കോഴിക്കോട് കക്കാടംപായിലിൽ കാട്ടാന വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കുത്തി മറിച്ചു

Related Articles

Back to top button