Kerala

സഖാവ് പറഞ്ഞു താൻ ഒപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് വിജയകുമാർ

ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ മൊഴി നൽകി. സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടു എന്നാണ് വിജയകുമാർ പറഞ്ഞത്. സ്വർണപ്പാളി പുതുക്കുന്ന കാര്യം ബോർഡ് യോഗത്തിൽ പത്മകുമാർ പറഞ്ഞപ്പോൾ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടെന്ന് വിജയകുമാർ എസ്‌ഐടിയെ അറിയിച്ചു

എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതായിരുന്നു. തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് അറിയാം. സഖാവ് പറഞ്ഞത് കൊണ്ട് ഞാൻ ഒപ്പിടുകയാണ് ചെയ്തത്. സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ ഒപ്പിട്ടു.

ഇനിയും പുറത്തുനിന്നാൽ സർക്കാരിന് നാണക്കേടായത് കൊണ്ടാണ് കീഴടങ്ങിയതെന്നും വിജയകുമാർ മൊഴി നൽകി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ മുൻ ബോർഡ് അംഗം വിജയകുമാർ വീഴ്ച വരുത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്.
 

See also  ബിജെപിയുടെ ട്രോജൻ കുതിരയാണ് കെ സുധാകരൻ

Related Articles

Back to top button