Kerala

കോഴിക്കോട് കരിയാത്തുംപാറയിൽ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു. ഫറോഖ് ചുങ്കം സ്വദേശി അബ്റാറയാണ് മരിച്ചത്. കെ ടി അഹമ്മദിന്റെയും നസീമയുടെ മകളാണ്. 

ബാലുശ്ശേരി കരിയാത്തുംപാറയിലെ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് 3.30 നാണ് അപകടമുണ്ടായത്. ഫറോക്ക് ചന്ത എൽപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്

ബന്ധുക്കൾക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. കുട്ടിയെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് മറ്റ് കുട്ടികൾ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

See also  തിരുവനന്തപുരം പേട്ടയിൽ സ്ത്രീയും പുരുഷനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

Related Articles

Back to top button