Kerala

ആര്യനാട് പഞ്ചായത്ത് അംഗം ജീവനൊടുക്കിയ നിലയിൽ; 30 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയെന്ന് സൂചന

തിരുവനന്തപുരം ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ എസ് ശ്രീജ(48) ആത്ഹമത്യ ചെയ്ത നിലയിൽ. കോൺഗ്രസ് പ്രവർത്തകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് ചിലർ ശ്രീജക്കെതിരെ പരാതി നൽകിയിരുന്നു. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജക്കുണ്ടായിരുന്നു എന്നാണ് വിവരം. മൂന്ന് മാസം മുമ്പും ശ്രീജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിൽ ശ്രീജക്കെതിരെ പരാമർശമുണ്ടായെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.

See also  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി

Related Articles

Back to top button