Kerala
കരിപ്പൂർ വിമാനത്താവളം കാണാൻ കയറി; യുവാവ് വ്യൂ പോയിന്റിൽ നിന്ന് താഴ്ചയിലേക്ക് വീണുമരിച്ചു

കോഴിക്കോട് യുവാവ് വെങ്കളത്തെ വ്യൂ പോയിന്റിൽ നിന്ന് വീണുമരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്
കൂട്ടുകാർക്കൊപ്പം കരിപ്പൂർ വിമാനത്താവളം കാണുന്നതിനായാണ് ഇവർ വ്യൂ പോയിന്റിൽ കയറിയത്. താഴ്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തിൽ കമ്പ് തറച്ചുകയറി.
ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.



