Kerala

തരൂർ കോൺഗ്രസിന്റെ അഭിമാനം; ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടിയില്ലെന്നും വിഡി സതീശൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ശശി തരൂർ സജീവമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിന്റെ അഭിമാനമാണ് ശശി തരൂർ. ഈ തെരഞ്ഞെടുപ്പിൽ പോരാട്ടത്തിന്റെ മുഖമായിരിക്കും തരൂർ എന്നും 100 സീറ്റുകളിലധികം നേടാനുള്ള പോരാട്ടത്തിന്റെ മുഖമായിരിക്കുമെന്നും സതീശൻ പറഞ്ഞു

നേമത്ത് മത്സരിക്കാമോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാനില്ല. ദിവസവും എനിക്കെതിരെ 10 കാർഡ് ഇറക്കുകയാണ്. നല്ല സംസ്‌കാരവും നിലവാരവും ഉള്ള ആളാണ് ശിവൻകുട്ടി. എനിക്ക് അത്രയും നിലവാരവും സംസ്‌കാരവും ഇല്ല. തെരഞ്ഞെടുപ്പിൽ ചർച്ചയാകുക പൊളിറ്റിക്കൽ അജണ്ടയാണ്

ശിവൻകുട്ടിയുടെ ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ തനിക്കെതിരെ ക്യാമ്പയിൻ നടക്കുന്നു. എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചാരണം നടത്തുന്നു. അദ്ദേഹത്തിനെതിരെ മത്സരത്തിനൊന്നും ഞാൻ ഇല്ലെന്നും സതീശൻ പറഞ്ഞു
 

See also  വഞ്ചിയൂരിൽ സിപിഎം 200 കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ഇരുപാർട്ടികളും തമ്മിൽ സംഘർഷം

Related Articles

Back to top button