Kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; 49കാരൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ 49കാരൻ പിടിയിൽ. തൃശ്ശൂർ കാക്കത്തുരുത്തി സ്വദേശി വലിയപറമ്പിൽ വീട്ടിൽ രഞ്ജിഷാണ് പിടിയിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച് പ്രതി കെണിയിൽ പെടുത്തുകയായിരുന്നു

പ്രണയം നടിച്ച് യുവതിയെ ആദ്യം രഞ്ജിഷ് വശത്താക്കി. പിന്നാലെ വിവാഹ വാഗ്ദാനം നൽകി യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി. ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

നിരന്തരമായ പീഡനത്തിനും ഭീഷണിക്കും ഇരയായ യുവതി ഒടുവിൽ പോലീസിനെ സമീപിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്ത കാട്ടൂർ പോലീസ് രഞ്ജിഷിനെ അറസ്റ്റ് ചെയ്തു.

The post വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; 49കാരൻ അറസ്റ്റിൽ appeared first on Metro Journal Online.

See also  എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ച സംഭവം; പങ്കാളി പിടിയിൽ

Related Articles

Back to top button