Kerala

പരോളിലിറങ്ങിയ പ്രതി ഹരിതയെ ഭീഷണിപ്പെടുത്തി, വീണ്ടും ജയിലിൽ

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ പ്രതി കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തി. പരോളിലിറങ്ങിയ സമയത്തായിരുന്നു ഭീഷണി. തുടർന്ന് ഇയാളുടെ പരോൾ റദ്ദാക്കുകയും നാലാം ദിവസം തന്നെ തിരികെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് കുമാറാണ് ഹരിതയെ ഭീഷണിപ്പെടുത്തിയത്. ജീവപര്യന്തം ശിക്ഷ കിട്ടി ജയിലിലാണ് സുരേഷ് കുമാർ

കേസിൽ സുരേഷ് കുമാർ ഒന്നാം പ്രതിയും ഹരിതയുടെ പിതാവ് പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 20 ദിവസത്തെ പരോളിൽ 24ന് നാട്ടിലെത്തിയപ്പോഴായിരുന്നു ഭീഷണി. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പോലീസ് കേസെടുക്കുകയും പരോൾ റദ്ദാക്കുകയുമായിരുന്നു

ഇതര ജാതിയിൽപ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം ചെയ്തതിലെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. വിവാഹത്തിന്റെ 88ാം ദിവസമായിരുന്നു കൊല നടന്നത്. വിവാഹം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ താലിയറുക്കുമെന്ന് പ്രഭുകുമാർ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. 2020ലെ ക്രിസ്മസ് ദിനത്തിലാണ് അനീഷിനെ കൊലപ്പെടുത്തിയത്

 

See also  ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി

Related Articles

Back to top button