Kerala

പോക്‌സോ കേസിൽ പെട്ട് ഒളിവിൽ പോയി, മതം മാറി പാസ്റ്ററായി; പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ

വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ട്യൂഷൻ മാസ്റ്റർ 25 വർഷത്തിന് ശേഷം പിടിയിൽ. മതം മാറി പാസ്റ്ററായി ചെന്നൈയിൽ കഴിയുകയായിരുന്ന നിറമൺകര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. 2001ൽ പോക്‌സോ കേസിൽ പെട്ടതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്

പിന്നീട് മതം മാറി സാം എന്ന പേരിൽ ചെന്നൈയിൽ പാസ്റ്ററായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിൽ തമിഴ്‌നാട്ടിൽ ഇയാൾ രണ്ട് വിവാഹം കഴിച്ചു. ട്യൂഷൻ മാസ്റ്ററായിരുന്ന മുത്തുകുമാർ സ്‌കൂൾ വിദ്യാർഥിനിയെ വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്

സ്വന്തമായി മൊബൈൽ ഫോണോ, ബാങ്ക് അക്കൗണ്ടോ ഇയാൾ ഉപയോഗിച്ചിരുന്നില്ല. വഞ്ചിയൂർ പോലീസാണ് ഇയാളെ പിടികൂടിയത്. മുത്തുകുമാറിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
 

See also  കുതിപ്പിന് ചെറിയ ഇടവേള; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Related Articles

Back to top button