Kerala

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ബജ്‌റംഗ്ദളും വിഎച്ച്പിയും; തുറന്നടിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് പോഷക സംഘടനകളായ ബജ്‌റംഗ്ദളും വിഎച്ച്പിയുമാണെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരെ ആക്രമിച്ചു. ഇപ്പോൾ പള്ളികളുടെ പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങൾ നശിപ്പിക്കുകയാണ്

പള്ളിക്കുള്ളിൽ കയറാൻ അധികം താമസമില്ല. ഏത് മതത്തിലും മതഭ്രാന്തൻമാരുണ്ടാകാം. അവരെ നിയന്ത്രിക്കാൻ രാജ്യത്തെ ഭരണകർത്താക്കൾ ഉത്തരവാദിത്തപ്പെട്ടവരാണ്. അവർ അത് ചെയ്യാതിരിക്കുമ്പോൾ അവരുടെ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും മനസിലാക്കുമെന്നും ബാവ കോട്ടയത്ത് പറഞ്ഞു

ആരാധനാലയങ്ങൾ നിർമിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഭരണഘടന നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും കാതോലിക്ക ബാവ വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ക്രൈസ്തവരെ ആക്രമിക്കുന്നതിനേക്കാൾ ആശങ്ക പ്രധാനമന്ത്രിയുടെ മൗനമാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു
 

See also  ഇന്നും അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button