Kerala

മെഗാ പഞ്ചായത്ത്, രാപ്പകൽ സമരം, നിയമസഭാ മാർച്ച്; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്. പ്രക്ഷോഭങ്ങൾ നടത്തിയലും പാർട്ടി സംവിധാനം മെച്ചപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനും വയനാട്ടിൽ ചേർന്ന നേതൃ ക്യാമ്പിൽ തീരുമാനമായി. ജനുവരി 19ന് കോൺഗ്രസിന്റെ മെഗാ പഞ്ചായത്ത് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് പ്രതിനിധികളുടെയും സംഗമമാണ് മെഗാ പഞ്ചായത്ത്

രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനുവരി, 13, 14 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെയാണ് സമരം. ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാരുടെയും ബിഎൽഒമാരുടെയും യോഗങ്ങൾ നടക്കും. 

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭകളിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റി ഉടൻ കേരളം സന്ദർശിക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു. ജനുവരി മാസം തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു
 

See also  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button