Kerala

കേസ് ഹൈക്കോടതി അവസാനിപ്പിച്ചു, തുടർ നടപടികൾ വേണ്ടെന്ന് വിധി

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

കൊടിമര പുനർനിർമാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാജിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. 

മോഹൻലാൽ, രഞ്ജി പണിക്കർ, പ്രിയദർശൻ, സുരേഷ് ഗോപി, ഷാജി കൈലാസ് അടക്കം 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയത്. നാല് പേരുടെ വിശദാംശങ്ങൽ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
 

See also  ഒരുമിച്ച് മരിക്കാമെന്ന് വാഗ്ദാനം, മുറുകാത്ത കുരുക്കിട്ട് ഭർത്താവ് രക്ഷപ്പെട്ടു, ഭാര്യ മരിച്ചു; ഒടുവിൽ അറസ്റ്റ്

Related Articles

Back to top button