Kerala

ഡിജിറ്റൽ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി; ബിഗ് ബോസ് താരം മുഹമ്മദ് ബ്ലെസ്ലി അറസ്റ്റിൽ

ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ബ്ലെസ്ലി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂർ പോലീസിന്റെ പിടിയിലായത്. 

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇനിയും നിരവധി പേരെ പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
 

See also  വാൽപ്പാറ ദുരന്തം; കണ്ണീരോടെ വിട, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

Related Articles

Back to top button