Kerala

പത്തനംതിട്ടയിൽ യുവാവ് മദ്യലഹരിയിൽ കുടുംബാംഗങ്ങളെ പൂട്ടിയിട്ട് വീട് അടിച്ചു തകർത്തു

പത്തനംതിട്ട അടൂർ പള്ളിക്കലിൽ യുവാവ് അച്ഛനെയും അമ്മയെയും അടക്കം മൂന്ന് പേരെ വീട്ടിൽ പൂട്ടിയിട്ട ശേഷം വീട് അടിച്ചു തകർത്തു. പിന്നാലെ ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്തു.

വർഗീസ് ഡാനിയേൽ എന്നയാളുടെ മകനായ ജോമിനാണ് അതിക്രമം കാണിച്ചത്. വർഗീസ് ഡാനിയലിനെയും ഭാര്യയെയും സഹോദരിയെയും അകത്ത് പൂട്ടിയിട്ട ശേഷം വീടിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ചു പൊട്ടിക്കുകയായിരുന്നു.

വർഗീസ് ഡാനിയൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മാനസിക പ്രശ്‌നമുള്ളയാളാണ് ജോമിൻ എന്നാണ് വിവരം. സംഭവത്തിൽ വീട്ടുകാർ പരാതി നൽകിയിട്ടില്ല.

See also  സമരാങ്കണ ഭൂമിയിൽ ഇനിയില്ല ആ ചെന്താരകം; നിത്യതയിലേക്ക് മടങ്ങി വിഎസ്

Related Articles

Back to top button