Gulf

ദുബൈ വിമാനത്താവളം തുറന്നു; നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കും

താത്കാലികമായി പ്രവർത്തനം നിർത്തിവെച്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചു കൊണ്ട് തങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയതായി എയർപോർട്ട് എക്‌സ് അക്കൗണ്ട് വഴി അറിയിച്ചു

താത്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കും. ഇന്നുച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫോം ആയ യാത്രക്കാർക്ക് വിമാനത്താവളങ്ങളിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു

ദുബൈ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം. നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
 

See also  ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് മൂന്നു മാസം തടവ്

Related Articles

Back to top button