Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാൻ തൃണമൂൽ; അൻവർ ബേപ്പൂരിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാൻ തൃണമൂൽ കോൺഗ്രസ്. പിവി അൻവറിനെ കൂടാതെ സജി മഞ്ഞക്കടമ്പിൽ, നിസാർ മേത്തർ എന്നിവർക്കും സീറ്റ് ആവശ്യപ്പെടും. പിവി അൻവറിനായി ബേപ്പൂർ, തവനൂർ, പട്ടാമ്പി സീറ്റുകളിലൊന്ന് ആവശ്യപ്പെടും. 

ഇതിൽ ബേപ്പൂർ ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കിയത്. സജി മഞ്ഞക്കടമ്പിലിനായി കോട്ടയത്തെ പൂഞ്ഞാർ സീറ്റും നിസാർ മേത്തർക്കായി കാസർകോട് തൃക്കരിപ്പൂർ സീറ്റും ആവശ്യപ്പെടും. 

കേരളാ കോൺഗ്രസ് എം യുവജന വിഭാഗം നേതാവായിരുന്നു സജി മഞ്ഞക്കടമ്പിൽ. പിന്നീട് പാർട്ടി വിട്ട് എൻഡിഎയിൽ എത്തി. ഇവിടെ നിന്നാണ് തൃണമൂൽ കോൺഗ്രസിൽ എത്തുന്നത്.
 

See also  മുഖ്യമന്ത്രിയുടെ മിഷൻ 110ൽ എൽഡിഎഫിന് പ്രതീക്ഷ; ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട്: ബിനോയ് വിശ്വം

Related Articles

Back to top button