Kerala

ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്ക് മറിഞ്ഞു; കിടന്നുറങ്ങിയ യുവതി മരിച്ചു

പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു യുവതി മരിച്ചു. ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയാണ് മരിച്ചത്.

മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പാർവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

The post ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്ക് മറിഞ്ഞു; കിടന്നുറങ്ങിയ യുവതി മരിച്ചു appeared first on Metro Journal Online.

See also  കാസർകോട് സ്‌കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

Related Articles

Back to top button