Kerala

പാർട്ടി ആരെയും അവഗണിച്ചിട്ടില്ല; വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദൻ

കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം കുടുംബത്തെ അവഗണിച്ചെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി ആരെയും അവ​ഗണിച്ചിട്ടില്ല. സത്യമല്ലാത്ത ആരോപണമാണെന്നും പാർട്ടി അക്കാര്യം പരിശോധിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

താൻ കഴിഞ്ഞദിവസം കൂടി വിനോദിനിയെയും കുടുംബത്തെയും സന്ദർശിച്ചു. നയനാർ, ചടയം ഗോവിന്ദൻ എന്നിവരുടെ ഭാര്യമാരെ ഉൾപ്പെടെ അടുത്ത് സന്ദർശിച്ചതാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണം വിനോ​ദിനി ബാലകൃഷ്ണൻ ഉന്നയിച്ചത്. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം തള്ളി എംവി ​ഗോവിന്ദൻ രം​ഗത്തെത്തിയത്.

പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച തർക്കത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. അതിൽ മറ്റൊരു തീരുമാനം എടുത്തിട്ടില്ല. ഇടതുപക്ഷ പാർട്ടികൾക്ക് രണ്ടുപേരും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പിഎം ശ്രീ വിവാ​ദത്തിലും അദേഹം പ്രതികരിച്ചു. പങ്കാളികളായി ഇല്ലെങ്കിലും കേരളത്തിലെ ലഭിക്കേണ്ട ഫണ്ട് പിഎം ശ്രീ തരില്ല എന്നുള്ളതായിരുന്നു കേന്ദ്രം പറഞ്ഞത്. അക്കാര്യം പരിശോധിച്ചപ്പോഴാണ് ഇതിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉയർന്നത്. ഒപ്പിടുന്നത് മുന്നണി മാറ്റി വെച്ചു. അന്ന് യുഡിഎഫ് നേതക്കൾ വിമർശിച്ചു. ‌സിപിഐഎം-ബിജെപി കൂട്ടുകെട്ട് എന്ന് ആരോപിച്ചുവെന്ന് എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

See also  സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്നും ആയിരത്തിലേറെ രൂപ കുറഞ്ഞു

Related Articles

Back to top button