Kerala

നിലമ്പൂരിൽ എം സ്വരാജിന് നല്ല വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

നിലമ്പൂരിൽ എം സ്വരാജിന് നല്ല വിജയ സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. പ്രചാരണ രംഗത്ത് സ്വരാജ് നല്ല മുന്നേറ്റം കാഴ്ചവെച്ചു. മതസംഘടനകളെ കൂട്ടുപിടിച്ച് വോട്ടുറപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

പിവി അൻവറിന്റെ പ്രചാരണം കാര്യമായി മുന്നോട്ടു പോകുന്നില്ല. അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിന്റേതാകും. സ്വരാജിന്റെ സ്ഥാനാർഥിത്വം മണ്ഡലത്തിൽ ആവേശമുണ്ടാക്കി. ഇത് വോട്ടാക്കി മാറ്റാൻ കഴിയണമെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വർഗീയ കക്ഷികളുടെ കൂട്ടുതേടുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആരോപിച്ചു. യുഡിഎഫിന്റേത് അവിഹിത വേഴ്ചയാണെന്നും എളമരം ആരോപിച്ചു.

See also  അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; വ്‌ളോഗർ അറസ്റ്റിൽ

Related Articles

Back to top button