Kerala

കുട്ടനാട്ടിൽ എൽഡിഎഫിനായി തോമസ് കെ തോമസ് തന്നെ ഇറങ്ങും; എൻഡിഎ സ്ഥാനാർഥിയായി തുഷാർ എത്തിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് ചർച്ചകൾ സജീവമാക്കി മുന്നണികൾ. കുട്ടനാട്ടിൽ എൽഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎൽഎ തോമസ് കെ തോമസ് തന്നെ മത്സരിക്കും. തോമസ് കെ തോമസിനെതിരായി സിപിഎം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. എങ്കിലും സിറ്റിംഗ് എംഎൽഎ തന്നെ തുടരട്ടെയെന്ന നിലപാടിലാണ് നേതൃത്വം

കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നെങ്കിലും എൻസിപിയിൽ നിന്ന് സീറ്റ് വാങ്ങില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. യുഡിഎഫിനായി കേരളാ കോൺഗ്രസസ് ജോസഫ് വിഭാഗം നേതാവ് റെജി ചെറിയാൻ മത്സരിക്കും. മണ്ഡലത്തിൽ റെജി ചെറിയാൻ സജീവമായി രംഗത്തുണ്ട്

എൻഡിഎയിൽ ബിഡിജെഎസിന് നൽകിയ സീറ്റാണിത്. തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിൽ മത്സരിച്ചേക്കും. അതേസമയം തുഷാർ ഇതിന് സമ്മതം മൂളിയിട്ടില്ല. ഈ മാസം പകുതിയോടെ തന്നെ മൂന്ന് മുന്നണികളും അന്തിമ തീരുമാനത്തിലെത്തും.
 

See also  ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരാൻ തീരുമാനം, മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കും

Related Articles

Back to top button