Kerala

എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി

വിവാദ പരാമർശത്തിൽ സിപിഎം നേതാവ് എകെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബാണ് നോട്ടീസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുക എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. ഈ പ്രസ്താവന ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു

എകെ ബാലന്റെ പ്രസ്താവനയെ വിമർശിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നിരുന്നു. വർഗീയവിഭജനത്തിനാണ് സിപിഎം നീക്കമെന്ന് സതീശൻ ആരോപിച്ചു. എകെ ബാലൻ അഭിനവ ഗീബൽസ് ആകരുതെന്ന് ജമാഅത്തെ ഇസ്ലാമി അമീർ പി അബ്ദുൽ റഹ്മാനും പ്രതികരിച്ചു
 

See also  ആദ്യം നിലത്തിറങ്ങി നടക്ക്; ജോജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി എസ് ശാരദകുട്ടി

Related Articles

Back to top button