Kerala

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു

ബിജെപി കൗൺസിലർ ആർ ശ്രീലേഖയുമായുള്ള തർക്കത്തനൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. 

ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം നേരത്തെ വിവാദമായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിച്ചതോടെയാണ് കോർപറേഷന് കീഴിലുള്ള ഓഫീസ് കെട്ടിടവുമായി തർക്കം ഉടലെടുത്തത്. ഒരേ കെട്ടിടത്തിലാണ് കൗൺസിലർ ഓഫീസും എംഎൽഎയുടെ ഓഫീസും പ്രവർത്തിക്കുന്നത്

കൗൺസിലർ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി എംഎൽഎയോട് ഓഫീസ് ഒഴിയാൻ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദം ഉടലെടുത്തത്. എന്നാൽ കോർപറേഷനാണ് കരാറിന്റെ അടിസ്ഥാനത്തിൽ തനിക്ക് കെട്ടിടം വാടകയ്ക്ക് തന്നതെന്നും മാർച്ച് വരെ കാലാവധിയുണ്ടെന്നുമായിരുന്നു വികെ പ്രശാന്ത് സ്വീകരിച്ച നിലപാട്.
 

See also  മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

Related Articles

Back to top button