Kerala

15 ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു

സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്

16127, 16128 നമ്പർ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു

16325, 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്പ്രസിന് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു

16327, 16328 മധുര-ഗുരുവായൂർ എക്‌സ്പ്രസിന് ചെറിയനാട് സ്റ്റോപ്പുണ്ടാകും

16334 തിരുവനന്തപുരം സെൻട്രൽ-വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു

16336 നാഗർകോവിൽ-ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസിന് പരപ്പനങ്ങാടി സ്റ്റോപ്പുണ്ടാകും

16341 ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കൂന്നത്ത് സ്റ്റോപ്പ്

16366 നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസിന് ധനുവച്ചപുരത്ത് സ്റ്റോപ്പ്

16609 തൃശ്ശൂർ-കണ്ണൂർ എക്‌സ്പ്രസിന് കണ്ണൂർ സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ്

16730 പുനലൂർ-മധുര എക്‌സ്പ്രസിന് ബാലരാമപുരത്ത് സ്റ്റോപ്പ് അനുവദിച്ചു

16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസിന് കിളിക്കൊല്ലൂരിൽ സ്റ്റോപ്പ്

19259 തിരുവനന്തപുരം നോർത്ത്-ഭാവ്ഗനർ എക്‌സ്പ്രസിന് വടകരയിൽ സ്റ്റോപ്പ്

22149, 22150 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ്

22651, 22652 ചെന്നൈ സെൻട്രൽ-പാലക്കാട് എക്‌സ്പ്രസിന് കൊലങ്കോട് സ്‌റ്റോപ്പ് അനുവദിച്ചു

66325,66326 നിലമ്പൂർ റോഡ്-ഷൊർണൂർ മെമുവിന് തുവ്വൂർ സ്‌റ്റോപ്പ് അനുവദിച്ചു
 

See also  പൂരം കലക്കലിനെ ന്യായീകരിച്ച് പിണറായി വിജയന്‍; പഴി മുസ്ലിം ലീഗിന്

Related Articles

Back to top button