Kerala

ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി

നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്ടറുമായ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. ധനകാര്യ മന്ത്രാലയം മൂന്ന് ദിവസം മുമ്പാണ് ഉത്തരവിറക്കിയത്. കൈക്കൂലി അടക്കം നിരവധി ആക്ഷേപങ്ങളിൽ രാധാകൃഷ്ണനെതിരെ അന്വേഷണം നടന്നിരുന്നു

ഇതേ തുടർന്നാണ് നിർബന്ധിത വിരമിക്കലിന് നിർദേശിച്ചത്. മുമ്പും നിരവധി ആക്ഷേപങ്ങൾ നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിലവിൽ ജമ്മു കാശ്മീരിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു

ധനകാര്യ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തൽൽ ഉദ്യോഗസ്ഥനെതിരായ ആക്ഷേപങ്ങളിൽ പലതും ശരിയാണെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നിർബന്ധിത പിരിച്ചുവിടൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്. യ്‌
 

See also  രാജ്യാന്തരവിലയിലെ മാറ്റം സംസ്ഥാനത്തും പ്രകടം; പവന് നേരിയ ഇടിവ്

Related Articles

Back to top button