Kerala

അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടത് സ്ഥാനാർഥിയാക്കാൻ നീക്കം; തിരൂരങ്ങാടിയോ, താനൂരോ നൽകും

ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ അതൃപ്തി അറിയിച്ച മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ നീക്കം. അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടതു സ്ഥാനാർഥിയാക്കാനാണ് എൽഡിഎഫ് നീക്കം നടത്തുന്നത് . ഇടത് നേതാക്കൾ അബ്ദുറഹ്മാൻ രണ്ടത്താണിയുമായി ചർച്ച നടത്തി. 

തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനും ഈ മണ്ഡലങ്ങളിൽ താത്പര്യമില്ലെങ്കിൽ ഏത് സീറ്റാണോ ചോദിക്കുന്നത് ആ സീറ്റ് അദ്ദേഹത്തിന് നൽകാനുമാണ് സിപിഎമ്മിന്റെ നീക്കം. 2006ലും 2011ലും അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു താനൂരിലെ എംഎൽഎ. താനൂരിൽ മന്ത്രി വി അബ്ദുറഹ്മാനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ തിരൂരിൽ മത്സരിക്കാനാണ് വി അബ്ദുറഹ്മാൻ ആഗ്രഹം പ്രകടിപ്പിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം നടന്നിട്ടും മണ്ഡലത്തിൽ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. സ്ഥാനാർഥി പട്ടികയിൽ താനൂരിൽ മാറ്റം വന്നേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ലീഗുമായി ഇടഞ്ഞ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് സീറ്റ് വാഗ്ദാനം നൽകുന്നത്.
 

See also  കണ്ണൂരിൽ വൻ കവർച്ച; വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ചു

Related Articles

Back to top button