Kerala

ആന്റണി രാജുവിന് അഭിഭാഷക പട്ടവും നഷ്ടമാകുമോ; അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് തീരുമാനിക്കും

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. ബാർ കൗൺസിലിന്റെ മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം പരിഗണിക്കുന്നത്. 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനം നഷ്ടമായ ആന്റണി രാജുവിന് അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നാണ് അറിയാനുള്ളത്.

ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികളിൽ ഇന്ന് ചേരുന്ന ബാർ കൗൺസിൽ യോഗം നിർണായകമാണ്. കേസുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നുള്ള നടപടികളുടെ ഭാഗമായി ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും. വിശദമായ വാദം കേട്ടതിന് ശേഷമാകും നടപടികളിലേക്ക് കടക്കുക

ആന്റണി രാജുവിന്റെ നടപടി ഗുരുതരമാണെന്നും നാണക്കേടാണെന്നുമാണ് ബാർ കൗൺസിലിന്റെ വിലയിരുത്തൽ. കേസിൽ മൂന്ന് വർഷം തടവിനാണ് നെടുമങ്ങാട് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചത്.
 

See also  രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ചു; കേരളത്തിന് ഒന്ന്

Related Articles

Back to top button