Kerala

ആശ്വസിക്കാൻ വരട്ടെ; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,01,720 രൂപയായി. ഇന്നലെ പവന്റെ വിലയിൽ കുറവ് വന്നിരുന്നു. 1,01,200 രൂപയായിരുന്നു ഇന്നലെ പവന്റെ വില

ഇന്ന് ഗ്രാമിന് 65 രൂപ വർധിച്ച് 12,715 രൂപയായി. രാജ്യാന്തര സ്വർണവിലയിലെ വർധനവിന്റെ സ്വാധീനത്തിൽ ലാഭമെടുപ്പ് വർധിച്ചതും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച നേട്ടം കുറിച്ചതുമാണ് ഇന്നലെ സ്വർണവില കുറയാൻ കാരണമായത്. എന്നാൽ ഒരു ദിവസത്തിനപ്പുറം വില വീണ്ടും ഉയരുകയായിരുന്നു

18 കാരറ്റ് സ്വർണത്തിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 53 രൂപ വർധിച്ച് 10,403 രൂപയായി. വെള്ളി വിലയും വർധനവ് തുടരുകയാണ്. വെള്ളി ഗ്രാമിന് 252 രൂപയായി
 

See also  ഞങ്ങൾ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങൾ ഞങ്ങളോട് ഒപ്പമാണ്: പിണറായി വിജയൻ

Related Articles

Back to top button