Kerala

തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

പരിശോധനയിൽ രക്തസമ്മർദം ഉയർന്ന തോതിലാണെന്ന് വ്യക്തമായതായി ഡോക്ടർമാർ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടി വരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ട്. 

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനകൾക്കായാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. ഇന്ന് രാവിലെ ജയിലിൽ ഭക്ഷണം കൊടുക്കാൻ എത്തിയപ്പോഴാണ് ജയിൽ അധികൃതരോട് ഡോക്ടറെ കാണണമെന്ന് തന്ത്രി ആവശ്യപ്പെട്ടത്.
 

See also  ബിജെപിയിലേക്ക് പോകില്ല; മോദിയെ പ്രശംസിച്ച ലേഖനം ദേശീയ ഐക്യത്തെ കുറിച്ചുള്ളത്: ശശി തരൂർ

Related Articles

Back to top button