Kerala

ഒന്നാം ക്ലാസുകാരന്‍റെ ബാഗിന് നല്ല ഭാരം തോന്നി നോക്കി; കണ്ടത് മൂർഖൻ പാമ്പിനെ

കൊച്ചി: ഒന്നാം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. കുട്ടിയുടെ ബാഗിൽ അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.

വെള്ളിയാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. ഭയന്നുപോയ വീട്ടുകാർ കുട്ടിയുടെ സ്കൂൾ ബാഗ് മുറ്റത്തേക്ക് എറിയുകയും കുറേയധികം ചാക്കിട്ട് മൂടുകയുമായിരുന്നു.

തുടർന്ന് വനം വകുപ്പിന്‍റെ സർപ്പ റെസ്ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ദരെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തി മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. അന്തരീക്ഷം ചൂടായപ്പോൾ വീടിനകത്തെ തണുപ്പിലേക്ക് കയറിയ മൂർഖൻ പാമ്പ് ബാഗിൽ കയറിയതാകാം എന്നാണ് കരുതുന്നത്.

See also  രമേശ് ചെന്നിത്തല അന്തസ്സുള്ള നേതാവ്; വിഡി സതീശൻ വെറും അഡ്‌ജെസ്റ്റ്‌മെന്റെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button