Kerala

കണ്ണൂർ കീഴറ സ്‌ഫോടനം: മരിച്ചത് മാട്ടൂൽ സ്വദേശി, വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ കേസ്

കണ്ണൂർ കീഴറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെ കേസെടുത്തു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസ്. ഉത്സവങ്ങൾക്ക് വലിയ തോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്നാണ് പോലീസ് നൽകുന്ന സൂചന.

2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ്. മാട്ടൂൽ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്. വീട് പൂർണമായി തകർന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറി. രണ്ട് പേരാണ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്‌പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം

See also  സംസ്ഥാനത്ത് ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button